1. അന്തര്‍ദേശീയ ഫുട്ബോള്‍ മത്സരങ്ങളില്‍ ലയണല്‍ മെസ്സി പ്രതിനിധീകരിക്കുന്ന രാജ്യം ഏത്?

A) അര്‍ജന്‍റീന

B) പോര്‍ച്ചുഗല്‍

C) ബ്രസീല്‍

D) സ്പെയിന്‍

Correct Option : A

 

 

2. ലോക സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന്, 1933 ന് ശേഷം `ന്യൂഡീല്‍` എന്ന സാമ്പത്തിക പരിഷ്കരണ പരിപാടി ആവിഷ്കരിച്ച രാഷ്ട്രം ഏത്?

A) ഇംഗ്ലണ്ട്

B) ജപ്പാന്‍

C) ചൈന

D) അമേരിക്ക

Correct Option : D

 

 

3. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര?

A) 128 മീറ്റര്‍

B) 182 മീറ്റര്‍

C) 168 മീറ്റര്‍

D) 188 മീറ്റര്‍

Correct Option : B

 

 

4. ഭാരതീയ ചിന്തയെ നവീകരിച്ച കേരളീയന്‍

A) സ്വാമി വിവേകാനന്ദന്‍

B) ശ്രീനാരായണഗുരു

C) പട്ടം താണുപിള്ള

D) ശങ്കരാചാര്യര്‍

Correct Option : D

 

 

5. കേരളത്തിലെ വിവേകാനന്ദന്‍ എന്നറിയപ്പെടുന്ന ആത്മീയ വിപ്ലവകാരി

A) വൈകുണ്ഠ സ്വാമികള്‍

B) ആഗമാനന്ദ സ്വാമികള്‍

C) ശ്രീനാരായണഗുരു

D) ചട്ടമ്പിസ്വാമികള്‍

Correct Option : B

 

 

6. വാരണാസി ഏത് നദീതീരത്താണ്?

A) സിന്ധു

B) ഝലം

C) ഗംഗ

D) ഗോദാവരി

Correct Option : C

 

 

7. ഇന്ത്യയില്‍ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് എത്രാമത്തെ പഞ്ചവത്സരപദ്ധതിയിലാണ്?

A) 1 ാം പഞ്ചവത്സര പദ്ധതി

B) 2 ാം പഞ്ചവത്സര പദ്ധതി

C) 3 ാം പഞ്ചവത്സര പദ്ധതി

D) 4 ാം പഞ്ചവത്സര പദ്ധതിമ

Correct Option : C

 

 

8. ഇന്ത്യയില്‍ കള്ളപ്പണം തടയുന്നതിനായി നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന്?

A) 2016 നവംബര്‍ 7

B) 2016 ജൂണ്‍ 8

C) 2016 ഡിസംബര്‍ 7

D) 2016 നവംബര്‍ 8

Correct Option : D

 

 

9. ജി.എസ്.ടി യില്‍ ഉള്‍പ്പെട്ട നികുതികളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക

A) ഭൂനികുതി/സേവന നികുതി

B) വരുമാന/എക്സൈസ് നികുതി

C) സാധന/സേവന നികുതി

D) വരുമാന കച്ചവട നികുതി

Correct Option : C

 

 

10. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഏതില്‍ നിന്നാണ്?

A) കാറ്റ്

B) സൗരോര്‍ജ്ജം

C) കല്‍ക്കരി

D) ജലം

Correct Option : C

 

 

11. ദേശീയ കായികദിനമായി ആചരിക്കുന്ന ആഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്?

A) മില്‍ഖാ സിങ്ങ്

B) ധ്യാന്‍ചന്ദ്

C) സി.കെ.നായിഡു

D) സച്ചിന്‍

Correct Option : B

 

 

12. ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു?

A) കാണ്‍പൂര്‍ ജയില്‍

B) ഡല്‍ഹി സെന്‍ട്രല്‍ ജയില്‍

C) ലാഹോര്‍ സെന്‍ട്രല്‍ ജയില്‍

D) മീററ്റ് ജയില്‍

Correct Option : C

 

 

13. ജസ്റ്റിസ് വര്‍മ്മ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) സ്ത്രീകളുടെ പ്രശ്നങ്ങള്‍

B) കുട്ടികളുടെ പ്രശ്നങ്ങള്‍

C) പട്ടികജാതി പ്രശ്നങ്ങള്‍

D) രാഷ്ട്രീയക്കാരുടെ പ്രശ്നങ്ങള്‍

Correct Option : A

 

 

14. സ്ത്രീധന നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം?

A) 1961

B) 1964

C) 1965

D) 1967

Correct Option : A

 

 

15. ഏഷ്യയിലെ സ്പ്രിന്‍റ് റാണി എന്നറിയപ്പെട്ടത്?

A) അശ്വനി ഥാപ്പ

B) പി.ടി.ഉഷ

C) ഷൈനി വില്‍സണ്‍

D) എം.ഡി.വത്സമ്മ

Correct Option : B

 

 

16. കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല?

A) കൊല്ലം

B) ആലപ്പുഴ

C) തിരുവനന്തപുരം

D) എറണാകുളം

Correct Option : C

 

 

17. കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയ വര്‍ഷം?

A) 1995

B) 1992

C) 1991

D) 1996

Correct Option : C

 

 

18. കുടുംബശ്രീ മിഷന്‍ കേരളത്തില്‍ നടപ്പാക്കിയ ജൈവപാട്ട കൃഷി സമ്പ്രദായം ഏത്?

A) ഹരിതശ്രീ

B) ആജീവിക

C) ധനലക്ഷ്മി

D) ഹരിതകേരളം

Correct Option : A

 

 

19. ഇന്ത്യയുടെ കിഴക്കന്‍ തീരപ്രദേശത്തെ ഒരു തുറമുഖം?

A) കൊച്ചി

B) തൂത്തുക്കുടി

C) കാണ്ട്ല

D) മുംബൈ

Correct Option : B

 

 

20. ഇന്ത്യയുടെ ആദ്യത്തെ മോണോറെയില്‍ എവിടെ?

A) കൊച്ചി

B) ന്യൂഡല്‍ഹി

C) കൊല്‍ക്കത്ത

D) മുംബൈ

Correct Option : D

 

 

21. ഹൂവര്‍ പുരസ്കാരം നേടിയ ആദ്യ ഏഷ്യാക്കാരന്‍?

A) എ.പി.ജെ

B) കെ.ആര്‍.നാരായണന്‍

C) പ്രതിഭാപാട്ടീല്‍

D) പ്രണബ് മുഖര്‍ജി

Correct Option : A

 

 

22. ഏറ്റവും കൂടുതല്‍ തവണ ഉര്‍വ്വശി അവാര്‍ഡ് നേടിയ ചലച്ചിത്ര നടി

A) ശാരദ

B) ഷബാന ആസ്മി

C) ശോഭന

D) സീനത്ത് അമന്‍

Correct Option : B

 

 

23. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ ഒട്ടിക്കേണ്ട കോര്‍ട്ട് ഫീ സ്റ്റാമ്പിന്‍റെ മൂല്യം എത്ര?

A) 10 രൂപ

B) 5 രൂപ

C) 20 രൂപ

D) സൗജന്യം

Correct Option : A

 

 

24. ജനങ്ങളില്‍ സമ്പാദ്യശീലവും പരസ്പര സഹകരണവും വളര്‍ത്തുന്ന പദ്ധതി ഏത്?

A) തൊഴിലുറപ്പ് പദ്ധതി

B) മൈക്രോ ഫിനാന്‍സ്

C) ജയന്തി റോസ്ഗാര്‍ യോജന

D) കുടുംബശ്രീ

Correct Option : D

 

 

25. 1928 ല്‍ പയ്യന്നൂരില്‍ നടന്ന രാഷ്ട്രീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാര്?

A) ജവഹര്‍ലാല്‍ നെഹ്റു

B) മഹാത്മാഗാന്ധി

C) ഡോ.ബി.ആര്‍.അംബേദ്കര്‍

D) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

Correct Option : A

 

 

26. സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട മോഹന്‍ ജൊദാരോവില്‍ ഉല്‍ഖനനം നടത്തിയതാര്?

A) സര്‍ ജോണ്‍ മാര്‍ഷല്‍

B) വി. ഗോള്‍ഡന്‍

C) ദയാറാം സാഹ്നി

D) ആര്‍.ഡി.ബാനര്‍ജി

Correct Option : D

 

 

27. കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

A) പാലക്കാട്

B) മലപ്പുറം

C) തിരുവനന്തപുരം

D) കോഴിക്കോട്

Correct Option : B

 

 

28. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ സംസ്ഥാന തലസ്ഥാനം?

A) ചെന്നൈ

B) തിരുവനന്തപുരം

C) ബംഗളൂരു

D) പനാജി

Correct Option : B

 

 

29. ജെ.സി.ഡാനിയേല്‍ പുരസ്കാരം നേടിയ ആദ്യത്തെ വനിതയാര്?

A) ഷീല

B) ജയഭാരതി

C) കവിയൂര്‍ പൊന്നമ്മ

D) ആറന്‍മുള പൊന്നമ്മ

Correct Option : D

 

 

30. ലോക്പാലായി നിയമിക്കപ്പെടാന്‍ എത്ര വയസ്സ് പൂര്‍ത്തിയായിരിക്കണം?

A) 50 വയസ്സ്

B) 45 വയസ്സ്

C) 55 വയസ്സ്

D) . 60 വയസ്സ്

Correct Option : B

 

 

31. എസ്.എം.എസിന്‍റെ പൂര്‍ണ്ണരൂപം?

A) സോര്‍ട്ടഡ് മെസേജ് സര്‍വീസ്

B) ഷോര്‍ട്ട് മെസേജ് സര്‍വീസ്

C) സോഫ്റ്റ് മെസേജ് സെറ്റപ്പ്

D) ഷോര്‍ട്ട് മോഡം സര്‍വ്വീസ്

Correct Option : B

 

 

32. ഇന്ത്യയിലെ ആദ്യത്തെ അക്വാമെഗാഫുഡ് പാര്‍ക്ക് ആരംഭിച്ച സംസ്ഥാനമേത്?

A) ആന്ധ്രാപ്രദേശ്

B) കേരളം

C) തമിഴ്നാട്

D) ഒഡീഷ

Correct Option : A

 

 

33. 2018 ലെ പബ്ലിക് അഫയേഴ്സ് സെന്‍റര്‍ നടത്തിയ സര്‍വ്വെയില്‍ ഇന്ത്യയില്‍ ഭരണനേട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?

A) തമിഴ്നാട്

B) ആന്ധ്രാപ്രദേശ്

C) കേരളം

D) തെലങ്കാന

Correct Option : C

 

 

34. മൃഗങ്ങള്‍ക്ക് വ്യക്തിഗത പദവി നല്‍കാന്‍ അടുത്തിടെ തീരുമാനിച്ച ഹൈക്കോടതി?

A) ഉത്തരാഖണ്ഡ്

B) ജാര്‍ഖണ്ഡ്

C) മധ്യപ്രദേശ്

D) ഛത്തീസ്ഗഡ്

Correct Option : A

 

 

35. ഇന്ത്യ പോസിറ്റീവ് എന്ന പുസ്തകത്തിന്‍റെ രചയിതാവ്?

A) ഡോ.മന്‍മോഹന്‍സിങ്

B) ചേതന്‍ഭഗത്

C) അമിതാവ് ഘോഷ്

D) വൈ.വി.റെഡ്ഢി

Correct Option : B

 

 

36. സംസ്ഥാന ഗവര്‍ണറെ കേന്ദ്രം നിയമിക്കുന്ന രീതി ഇന്ത്യ കടമെടുത്തിട്ടുള്ളത് ഏതു രാജ്യത്തുനിന്നാണ്?

A) കാനഡ

B) അയര്‍ലന്‍ഡ്

C) ഓസ്ട്രേലിയ

D) ജര്‍മ്മനി

Correct Option : A

 

 

37. `ബാങ്കിന്‍റെ ധനസ്ഥിതി അനുവദിക്കുമ്പോള്‍ മാത്രം മാറാനാവുന്ന ചെക്ക്` എന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണഘടനാ ഭാഗമേത്?

A) മൗലിക കര്‍ത്തവ്യങ്ങള്‍

B) മൗലികാവകാശങ്ങള്‍

C) ഗവര്‍ണര്‍

D) നിര്‍ദ്ദേശക തത്വങ്ങള്‍

Correct Option : D

 

 

38. ഏത് പട്ടണത്തിന്‍റെ പുതിയ പേരാണ് അയോധ്യ?

A) അലഹബാദ്

B) നോയിഡ

C) ഫൈസാബാദ്

D) ഗോരഖ്പൂര്‍

Correct Option : C

 

 

39. `ബിഗ് ബേര്‍ഡ്` എന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ ഉപഗ്രഹമേത്?

A) ജി - സാറ്റ് - 7 എ

B) ജി - സാറ്റ് - 11

C) ജി - സാറ്റ് - 9

D) ജി - സാറ്റ് - 31

Correct Option : B

 

 

40. മിനറല്‍ ആസിഡിന് ഉദാഹരമേത്?

A) സിട്രിക് ആസിഡ്

B) ഫോര്‍മിക് ആസിഡ്

C) ടാര്‍ടാറിക് ആസിഡ്

D) ഹൈഡ്രോക്ലോറിക് ആസിഡ്

Correct Option : D

 

 

41. ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ചത് ആര്?

A) സഹോദരന്‍ അയ്യപ്പന്‍

B) കേസരി ബാലകൃഷ്ണപിള്ള

C) വള്ളത്തോള്‍

D) കുമാരനാശാന്‍

Correct Option : D

 

 

42. `യുദ്ധം ആരംഭിക്കുന്നത് മനുഷ്യമനസ്സിലാണ്` - ഏത് വേദത്തിലാണ് ഈ പ്രസ്താവനയുള്ളത്?

A) ഋഗ്വേദം

B) അഥര്‍വവേദം

C) സാമവേദം

D) യജുര്‍വേദം

Correct Option : B

 

 

43. സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയിലുള്ള ഏക അലോഹമൂലകം ഏത്?

A) മെര്‍ക്കുറി

B) ഗാലിയം

C) അയഡിന്‍

D) ബ്രോമിന്‍

Correct Option : D

 

 

44. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വൈറ്റമിനേത്?

A) വൈറ്റമിന്‍ - ബി - 1

B) വൈറ്റമിന്‍ - സി

C) വൈറ്റമിന്‍ -ഇ

D) വൈറ്റമിന്‍ - ഡി

Correct Option : B

 

 

45. `കാസ്റ്റിങ് വോട്ട്` ആരുടെ വിശേഷാധികാരമാണ്?

A) രാഷ്ട്രപതി

B) ഉപരാഷ്ട്രപതി

C) സ്പീക്കര്‍

D) പ്രതിപക്ഷ നേതാവ്

Correct Option : C

 

 

46. കേരള പോലീസ് അക്കാദമി എവിടെയാണ്?

A) കൊല്ലം

B) തിരുവനന്തപുരം

C) രാമവര്‍മപുരം (തൃശൂര്‍)

D) പാണ്ടിക്കാട് (മലപ്പുറം)

Correct Option : C

 

 

47. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്ക്?

A) UBI

B) SBI

C) RBI

D) SBT

Correct Option : B

 

 

48. തിരുവനന്തപുരത്ത് ചാലക്കമ്പോളം പണിതീര്‍ത്ത ദിവാന്‍?

A) ഉമ്മിണിത്തമ്പി

B) രാജാകേശവദാസ്

C) വേലുത്തമ്പി

D) കേണല്‍ മണ്‍റോ

Correct Option : B

 

 

49. കേരള ചരിത്രത്തില്‍ `നെടിയിരുപ്പ്` എന്നറിയപ്പെട്ടിരുന്ന ദേശഘടകം ഭരിച്ചിരുന്നത്?

A) കോലത്തിരി

B) വെള്ളാട്ടിരി

C) സാമൂതിരി

D) പാലിയത്തച്ഛന്‍

Correct Option : C

 

 

50. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ ആസ്പദമാക്കിയുള്ള കൃതിയായ രാഗദര്‍പ്പണ്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് ആരുടെ കാലത്താണ്?

A) ഷാജഹാന്‍

B) അക്ബര്‍

C) ഫിറോസ്ഷാ തുഗ്ലക്ക്

D) മുഹമ്മദ്ബിന്‍ തുഗ്ലക്ക്

Correct Option : C

 

 

51. മുഗള്‍ ഭരണാധികാരിയായ ജഹാംഗീറിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

A) മുള്‍ട്ടാന്‍

B) ലാഹോര്‍

C) കാബൂള്‍

D) ഡല്‍ഹി

Correct Option : B

 

 

52. കോണ്‍ഗ്രസ്സിന്‍റെ സമാധാനപരമായ പതനത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാന്‍ ഇന്ത്യയിലേക്ക് വന്നത് എന്ന് പ്രഖ്യാപിച്ചത് ആര്?

A) കഴ്സണ്‍ പ്രഭു

B) ജനറല്‍ ഡയര്‍

C) കാനിംഗ് പ്രഭു

D) ഡഫറിന്‍ പ്രഭു

Correct Option : A

 

 

53. `കശ്മീര്‍ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെപോലെ` യാണെന്ന് പറഞ്ഞ മുഗള്‍ ചക്രവര്‍ത്തി?

A) ഷാജഹാന്‍

B) അക്ബര്‍

C) ഷേര്‍ഷ

D) ജഹാംഗീര്‍

Correct Option : D

 

 

54. അറബിക്കടലിന് സമാന്തരമായി സ്ഥിതിചെയ്യുന്ന പര്‍വ്വതനിര ഏത്?

A) പൂര്‍വ്വഘട്ടം

B) പശ്ചിമഘട്ടം

C) ആനമുടി

D) മുല്‍ത്തായി പീഠഭൂമി

Correct Option : B

 

 

55. ജിം കോര്ബറ്റ് നാഷണല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്തിലാണ്?

A) ബീഹാര്‍

B) ജാര്‍ഖണ്ഡ്

C) ഉത്തരാഖണ്ഡ്

D) ഉത്തര്‍പ്രദേശ്

Correct Option : C

 

 

56. ഇവയില്‍ ഏതാണ് ഹിമാലയന്‍ താഴ്വരയല്ലാത്തത്?

A) കുളു

B) ലൂയാസ്

C) കാംഗ്ര

D) ഡ്യൂണ്‍

Correct Option : B

 

 

57. കേരളത്തിലെ സംസ്കൃത സര്‍വ്വകലാശാല എവിടെ?

A) കോഴിക്കോട്

B) കണ്ണൂര്‍

C) കാലടി

D) കോട്ടയം

Correct Option : C

 

 

58. മലബാര്‍ സിമന്‍റ്സ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

A) നാട്ടകം

B) വാളയാര്‍

C) പുനലൂര്‍

D) ഷൊര്‍ണൂര്‍

Correct Option : B

 

 

59. തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രി ആരാണ്?

A) എ.ജെ.ജോണ്‍

B) സി.കേശവന്‍

C) റ്റി.കെ.നാരായണപിള്ള

D) പട്ടം താണുപിള്ള

Correct Option : C

 

 

60. കേരളത്തില്‍ വോട്ട് ചെയ്ത ആദ്യ കേരളാ ഗവര്‍ണര്‍ ആര്?

A) എച്ച്.എല്‍.ദത്തു

B) പി.സദാശിവം

C) ഷീല ദീക്ഷിത്

D) ജ്യോതി വെങ്കിടാചലം

Correct Option : B

 

 

61. മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രബലനവും അടിസ്ഥാന തത്വങ്ങളായി സ്വീകരിച്ചിട്ടുള്ള ഒരു സ്വാദ്ധ്യായന സമ്പ്രദായമാണ്?

A) മോഡ്യൂള്‍

B) ക്രമബദ്ധാനുദ്ദേശം

C) പദ്ധതി രീതി

D) സാള്‍ട്ടണ്‍ പദ്ധതി

Correct Option : B

 

 

62. വിദ്യാര്‍ത്ഥിയുടെ ഒരു വര്‍ഷത്തെ ശാസ്ത്രപഠനത്തിന്‍റെ സമഗ്ര രേഖയാണ്?

A) പോര്‍ട്ട് ഫോളിയോ

B) മൂല്യനിര്‍ണ്ണയ പുസ്തകം

C) ശാസ്ത്ര പുസ്തകം

D) ലോഗ് പുസ്തകം

Correct Option : C

 

 

63. മനുഷ്യനാണ് എല്ലാത്തിന്‍റെയും അളവുകോല്‍ എന്നഭിപ്രായപ്പെട്ടവരാണ്?

A) ആദര്‍ശവാദികള്‍

B) പ്രകൃതിവാദികള്‍

C) പ്രായോഗിക വാദികള്‍

D) യാഥാര്‍ത്ഥ്യവാദികള്‍

Correct Option : C

 

 

64. വിദ്യാഭ്യാസം പര്യാവരണത്തിന്‍റെ ഫലമാണെന്നു വാദിച്ച ഫ്രഞ്ച് ചിന്തകനാണ്?

A) റൂസ്സോ

B) വോള്‍ട്ടയര്‍

C) ഹെല്‍വിഷ്യസ്

D) മൊണ്ടെസ്ക്യൂ

Correct Option : C

 

 

65. ഒരു സിസ്റ്റത്തിന്‍റെ ഭാഗമല്ലാത്ത ഘടകം ഏത്?

A) വിഭവങ്ങള്‍

B) ഉത്പന്നം

C) മൂല്യനിര്‍ണ്ണയം

D) പ്രക്രിയ

Correct Option : C

 

 

66. എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ദീപത്തിനെ മറ്റൊരു ദീപം തെളിയിക്കാനാവൂ - എന്ന് പറഞ്ഞത്?

A) റൂസ്സോ

B) ആര്‍നോള്‍ഡ്

C) ഗാന്ധിജി

D) രവീന്ദ്രനാഥ ടാഗോര്‍

Correct Option : D

 

 

67. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയത്തിന്‍റെ പേര്?

A) ഗുരുകുലം

B) ശിക്ഷക് കേന്ദ്രം

C) അക്കാഡമി

D) വിദ്യാകേന്ദ്രം

Correct Option : C

 

 

68. ഒരു ചോദ്യത്തിന് ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍ നല്‍കി ശരിയായത് കണ്ടെത്താന്‍ സഹായിക്കുന്ന ചോദ്യമാതൃക

A) സമീകരണ മാതൃക

B) ബഹുവികല്‍പമാതൃക

C) പൂരണമാതൃക

D) സത്യാ സത്യാ മാതൃക

Correct Option : B

 

 

69. ബഹുമുഖാഭിരുചി അളക്കാനുള്ള ടെസ്റ്റുകളുടെ കൂട്ടത്തില്‍ ഏറ്റവും അധികം അംഗീകാരം ഉള്ളത്?

A) ഡിഫാന്‍ഷ്യല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

B) ജനറല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

C) മിനസോട്ട ക്ലറിക്കല്‍ ടെസ്റ്റ്

D) കായികാക്ഷമതാഭിരുചി ശോധകങ്ങള്‍

Correct Option : B

 

 

70. പാടുക എന്ന നിപുണത ഉള്‍പ്പെടുന്നത്?

A) വൈകാരികമണ്ഡലത്തില്‍

B) മനഃചാലമണ്ഡലത്തില്‍

C) ബുദ്ധി മണ്ഡലത്തില്‍

D) ചിന്താമണ്ഡലത്തില്‍

Correct Option : B

 

 

71. അഭിവൃദ്ധി സ്കെയില്‍ കൊണ്ട് അളക്കുന്നത്?

A) വിദ്യാഭ്യാസ നിലവാരം

B) സാംസ്കാരിക നിലവാരം

C) രാഷ്ട്രീയ നിലവാരം

D) അഭിഭാവത്തിന്‍റെ നിലവാരം

Correct Option : D

 

 

72. അധ്യാപന നിപുണതകള്‍ വളരാന്‍ അനുയോജ്യം

A) ക്രിയാഗവേഷണം

B) അനുകരണനാട്യം

C) സംഘബോധനം

D) വിവരണം

Correct Option : B

 

 

73. പ്രയുക്ത മനഃശാസ്ത്ര വിഭാഗത്തില്‍പെടാത്തതാണ്?

A) ശിശു മനഃശാസ്ത്രം

B) വ്യവസായ മനഃശാസ്ത്രം

C) ക്രിമിനല്‍ മനഃശാസ്ത്രം

D) വിദ്യാഭ്യാസ മനഃശാസ്ത്രം

Correct Option : A

 

 

74. മുസ്ലീം വിദ്യാഭ്യാസത്തിലെ ഉപരിപഠന സ്ഥാപനം?

A) മക്നാബ്

B) നദിയ

C) മദ്രസ

D) ബിസ്മില്ലാഹ്

Correct Option : C

 

 

75. കായികം, പ്രാവീണ്യം, മാനസികം, ആത്മീയം, ആദ്ധ്യാത്മികം എന്നിങ്ങനെ അഞ്ചുതലങ്ങളെ വിദ്യാഭ്യാസം വിഭാവന ചെയ്തത്?

A) പെസ്റ്റലോസി

B) അരബിന്ദഘോഷ്

C) സ്റ്റാന്‍ലിഹാള്‍

D) ജോണ്‍ലോക്ക്

Correct Option : B

 

 

76. പഠനാസൂത്രണത്തിന്‍റെ ഒരു ഘട്ടമാണ്?

A) പാഠ്യപദ്ധതി

B) പ്രോജക്ടറുകള്‍

C) ഗൃഹപാഠം

D) വാര്‍ഷികപദ്ധതി

Correct Option : C

 

 

77. സഹകരണ മനോഭാവത്തില്‍ കൂടി സാമൂഹിക ബോധം സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒരു ബോധനരീതിയാണ്?

A) പ്രസംഗപ്രദര്‍ശനരീതി

B) പ്രയോജനരീതി

C) വികസനരീതി

D) പ്രശ്നരീതി

Correct Option : B

 

 

78. താരതമ്യം ചെയ്യുന്നു എന്ന സ്പഷീകരണം ...... എന്ന ഉദ്ദേശ്യവുമായി ബന്ധപ്പെട്ടതാണ്?

A) ഉദ്ഗ്രഥനം

B) പ്രയോജനരീതി

C) വികസനരീതി

D) പ്രശ്നരീതി

Correct Option : C

 

 

79. പ്രവര്‍ത്തിച്ചു പഠിക്കുക എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

A) നാച്ചുറലിസം

B) പ്രാഗ്മാറ്റിസം

C) ഗസ്റ്റാള്‍ട്ട് സിദ്ധാന്തം

D) ഐഡിയലിസം

Correct Option : B

 

 

80. മാനസികാപഗ്രഥനം എന്ന മനഃശാസ്ത്രവിഭാഗം ആവിര്‍ഭവിച്ചത് എവിടെയാണ്?

A) അമേരിക്ക

B) ആസ്ട്രിയ

C) ഇംഗ്ലണ്ട്

D) ഫ്രാന്‍സ്

Correct Option : B

 

 

81. She ......them good bye yesterday

A) bidding

B) bade

C) bidden

D) bid

Correct Option : B

 

 

82. “I ate a banana’ is the active form of

A) A banana has eaten by me

B) I was eaten by a banana

C) I had been eaten a banana

D) A banana was eaten by me

Correct Option : D

 

 

83. I met him ..... year ago

A) a

B) an

C) the

D) two

Correct Option : A

 

 

84. Not only ..... her free but he also helped her financially

A) he taught

B) he teaches

C) did he teach

D) does he teach

Correct Option : C

 

 

85. ‘A guinea pig’ means

A) a rich client

B) an experimental person

C) a poor rival

D) a wholesome food

Correct Option : B

 

 

86. A stich in time saves .....

A) Many

B) some

C) nine

D) a lot

Correct Option : C

 

 

87. They never knew that they were going to be arrested, ........?

A) weren’t they

B) didn’t they

C) did they

D) were they

Correct Option : C

 

 

88. What is the one word for ‘to urge strongly’

A) extol

B) emancipate

C) exhort

D) extort

Correct Option : C

 

 

89. Run fast, lest you ....... out of the race

A) should be

B) shall be

C) may be

D) are

Correct Option : A

 

 

90. He is taller than ......

A) Me

B) I

C) them

D) their

Correct Option : B

 

 

91. രണ്ടു സംഖ്യകളുടെ ലസാഗു 24, ഉസാഘ 2 എങ്കില്‍ ആ സംഖ്യകളുടെ ഗുണനഫലം എത്ര?

A) 24

B) 36

C) 48

D) 12

Correct Option : C

 

 

92. 2/3 ന്‍റെ പകുതി

A) 2/6

B) 1/3

C) 3/2

D) 1/2

Correct Option : B

 

 

93. ഒരു സൈക്കിള്‍ 20% നഷ്ട ത്തില്‍ 2000 രൂപയ്ക്ക് വിറ്റു. എങ്കില്‍ വാങ്ങിയ വില എത്ര?

A) 2750 രൂപ

B) 3000 രൂപ

C) 2500 രൂപ

D) 2250 രൂപ

Correct Option : C

 

 

94. ഒരു കുട്ടി സെക്കന്‍റില്‍ 5 മീറ്റര്‍ എന്ന തോതില്‍ സൈക്കിള്‍ ചവിട്ടുന്നു. എങ്കില്‍ സൈക്കിളിന്‍റെ വേഗത എന്ത്?

A) 24km/hr

B) 30 km/hr

C) 20 km/hr

D) 18 km/hr

Correct Option : D

 

 

95. 21 cm ആരമുള്ള ഒരു അര്‍ദ്ധവൃത്തത്തിന്‍റെ ചുറ്റളവ് എത്ര?

A) 98 cm

B) 102 cm

C) 108 cm

D) 66 cm

Correct Option : C

 

 

96. 12cm നീളവും 4 cmവീതിയും 3 cm ഉയരവുമുള്ള ഒരു ചതുരപ്പെട്ടിയില്‍ വളയ്ക്കാതെ വയ്ക്കാവുന്ന കമ്പിയുടെ ഏറ്റവും കൂടിയ നീളമെന്ത്?

A) 13 cm

B) 14 cm

C) 15 cm

D) 16 cm

Correct Option : A

 

 

97. ഇന്ന് ശനിയാഴ്ചയാണെങ്കില്‍ 27 ദിവസം കഴിഞ്ഞാല്‍ ഏതു ദിവസമായിരിക്കും?

A) ഞായര്‍

B) ശനി

C) വെള്ളി

D) തിങ്കള്‍

Correct Option : C

 

 

98. ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ച് സനല്‍ പറഞ്ഞു. "ദീപ എന്‍റെ അപ്പൂപ്പന്‍റെ ഒരേയൊരു മകന്‍റെ മകളാണ്". അങ്ങനെയായാല്‍ ദീപയ്ക്ക് സനലിനോടുള്ള ബന്ധമെന്ത്?

A) അമ്മ

B) സഹോദരി

C) നാത്തൂന്‍

D) മകന്‍

Correct Option : B

 

 

99. 1,4,9,16,25,.....

A) 7

B) 15

C) 36

D) 30

Correct Option : C

 

 

100. ഒരു സ്കൂളിലെ 25 കുട്ടികള്‍ പരസ്പരം സമ്മാനപ്പൊതികള്‍ നല്‍കിയാല്‍ ആകെ സമ്മാനപ്പൊതികളുടെ എണ്ണം എത്ര?

A) 625

B) 600

C) 650

D) 675

Correct Option : B