1. ആരുടെ ആത്മകഥയാണ് `കുമ്പ സാരങ്ങള്‍`

A) റൂസ്സോ

B) ലെനിന്‍

C) കെന്നഡി

D) കാറല്‍ മാര്‍ക്സ്

Correct Option : A

 

 

2. `ലോണ` എന്ന പദം താഴെ തന്നിരിക്കുന്നതില്‍ ഏത് കായി ക വിനോദവുമായി ബന്ധപ്പെട്ടി രിക്കുന്നു ?

A) കബഡി

B) ബേസ് ബോള്‍

C) ഐസ് ഹോക്കി

D) ക്രിക്കറ്റ്

Correct Option : A

 

 

3. ചിന്നാര്‍ വന്യജീവി സങ്കേതത്തി ലൂടെ ഒഴുകുന്ന നദി ഏത് ?

A) ചാലിയാര്‍

B) പമ്പ

C) പാമ്പാര്‍

D) പെരിയാര്‍

Correct Option : C

 

 

4. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം ഏത് ?

A) ആര്യഭട്ട

B) രോഹിണി

C) ആപ്പിള്‍

D) എഡ്യൂസാറ്റ്

Correct Option : D

 

 

5. `മ്യൂറിയാറ്റിക് ആസിഡ്` എന്ന് അറിയപ്പെടുന്ന ആസിഡ് ഏത്?

A) സള്‍ഫ്യൂരിക് ആസിഡ്

B) ഹൈഡ്രോക്ലോറിക് ആസിഡ്

C) നൈട്രിക് ആസിഡ്

D) കാര്‍ബോണിക് ആസിഡ്

Correct Option : B

 

 

6. മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകള്‍ ആര്‍.ബി.ഐ പുറ ത്തിറക്കി തുടങ്ങിയ വര്‍ഷം?

A) 1994

B) 1995

C) 1996

D) 1997

Correct Option : C

 

 

7. തോല്‍ വിറക് സമരം നടന്ന വര്‍ഷം?

A) 1932

B) 1946

C) 1947

D) 1950

Correct Option : B

 

 

8. വെള്ളക്കടുവകള്‍ക്ക് പ്രസിദ്ധമായ ഇന്ത്യയിലെ കടുവാസംരക്ഷണ കേന്ദ്രം ഏത് ?

A) നന്ദന്‍കാനന്‍

B) കന്‍ഹ

C) ബോര്‍

D) നംദഫ

Correct Option : A

 

 

9. ഒളിംപിക്സ് പതാകയുടെ നിറം ഏത് ?

A) നീല

B) വെള്ള

C) മഞ്ഞ

D) പച്ച

Correct Option : B

 

 

10. "ഏഴ് പഗോഡകളുടെ നാട്" എന്ന് അറിയപ്പെടുന്ന സ്ഥലം?

A) തിരുവങ്ങാട്

B) ഭുവനേശ്വര്‍

C) മഹാബലിപുരം

D) തിരുപ്പതി

Correct Option : C

 

 

11. വധശിക്ഷ നിര്‍ത്തലാക്കിയ തിരു വിതാംകൂര്‍ രാജാവ് ?

A) ചിത്തിരതിരുന്നാള്‍

B) മാര്‍ത്താണ്ഡവര്‍മ്മ

C) ബാലരാമവര്‍മ്മ

D) ഗൗരിലക്ഷ്മി ഭായി

Correct Option : A

 

 

12. ടെന്‍സിങ് നോര്‍ഗെ, എഡ്മണ്ട് ഹിലാരി എന്നിവര്‍ ചേര്‍ന്ന് ആ ദ്യമായി എവറസ്റ്റ് കീഴടക്കിയ വര്‍ഷമേത് ?

A) 1953 മെയ് 29

B) 1949 ഏപ്രില്‍ 2

C) 1959 മെയ് 19

D) 1963 മാര്‍ച്ച് 12

Correct Option : A

 

 

13. താഴെ തന്നിരിക്കുന്നവയില്‍ അണലിയുടെ ശാസ്ത്രീയ നാമം ഏത് ?

A) ബോസ് ഗാറസ്

B) നാജനാജ

C) വൈപ്പെറ റസേലി

D) ബോംബിക്സ് മോറി

Correct Option : C

 

 

14. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ ആദ്യ വ്യക്തി?

A) സത്യജിത്ത് റേ

B) പി.ജെ.ആന്‍റണി

C) അടൂര്‍ ഗോപാലകൃഷ്ണന്‍

D) ഷാജി.എന്‍.കരുണ്‍

Correct Option : A

 

 

15. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയു ടെ ഇപ്പോഴത്തെ ഗവര്‍ണര്‍

A) രഘുറാം രാജന്‍

B) ഊര്‍ജിത്ത് പട്ടേല്‍

C) ശക്തികാന്ത ദാസ്

D) കെ.ജെ.ഉദ്ദേശി

Correct Option : C

 

 

16. 019-ലെ ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന് വേദിയായത് ?

A) ജപ്പാന്‍

B) ചൈന

C) സ്വിറ്റ്സര്‍ലന്‍റ്

D) ഐസ്ലാന്‍റ്

Correct Option : C

 

 

17. ലോക പാര്‍ക്കിന്‍സണ്‍സ് ദിനം

A) മാര്‍ച്ച് 20

B) ഏപ്രില്‍ 11

C) സെപ്റ്റംബര്‍ 21

D) നവംബര്‍ 1

Correct Option : B

 

 

18. മുന്തിരിങ്ങയില്‍ അടങ്ങിയിരിക്കു ന്ന ആസിഡ് ഏത് ?

A) ലാക്ടിക് ആസിഡ്

B) സിട്രിക് ആസിഡ്

C) ടാര്‍ടറിക് ആസിഡ്

D) ഓക്സാലിക് ആസിഡ്

Correct Option : C

 

 

19. `ചിമ്മിനി വന്യജീവി സങ്കേതം` സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

A) ഇടുക്കി

B) പാലക്കാട്

C) കണ്ണൂര്‍

D) തൃശ്ശൂര്‍

Correct Option : D

 

 

20. മലബാറിലെ വിദ്യാഭ്യാസ വ്യാവസാ യിക പുരോഗതിയ്ക്ക് നേതൃത്വം കൊടുത്ത മിഷനറി സംഘടന

A) എല്‍.എം.എസ്

B) ബി.ഇ.എം

C) സി.എം.എസ്

D) ഈശോസഭ

Correct Option : B

 

 

21. You had better .......... here.

A) staying

B) to stay

C) stayed

D) stay

Correct Option : D

 

 

22. Manu as well as his friends ..... won a prize.

A) has

B) have

C) having

D) have been

Correct Option : A

 

 

23. He has been living in Trivandrum ..... Thursday.

A) on

B) after

C) since

D) for

Correct Option : C

 

 

24. He said, `Happy New Year` He wished me .....

A) and said that it was Happy New Year

B) and exclaimed it was a Happy New Year

C) and pointed out a Happy New Year

D) a Happy New Year

Correct Option : A

 

 

25. Is English spoken by them? (Change the voice)

A) Did they speak English ?

B) Did English they speak ?

C) Are they spoke English ?

D) Do they speak English ?

Correct Option : D

 

 

26. Find the error part.

A) Barely had my father

B) given me Rs.2000/-

C) than I rushed to the shop

D) No error

Correct Option : C

 

 

27. It is time ......... your decision.

A) changing

B) changed

C) change

D) to change

Correct Option : D

 

 

28. He _____ his grandson daily.

A) is calling

B) calling

C) calls

D) have been calling

Correct Option : C

 

 

29. If I had a million pounds, .........

A) I had bought an estate

B) I will buy an estate

C) I would buy an estate

D) I would have bought an estate

Correct Option : C

 

 

30. Elephant is the ..... animal on land

A) biggest

B) bigger

C) big

D) None of these

Correct Option : A

 

 

31. വ്യക്തിത്വത്തെക്കുറിച്ചുള്ള പ്രരൂപ സിദ്ധാന്തം(Type Theory) പ്രകാരം താഴെപ്പറയുന്നവയില്‍ ഏതാണ് ഒരു പ്രരൂപമല്ലാത്തത്.

A) ഉത്സാഹി

B) വിഷാദശീലന്‍

C) ഉന്മാദി

D) ഉദാസീനന്‍

Correct Option : C

 

 

32. പിയാഷെയുടെ അഭിപ്രായത്തില്‍ വൈജ്ഞാനിക വികാസം നടക്കു ന്നതിന്‍റെ ശരിയായ ക്രമം ഏതാണ്?

A) ഇന്ദ്രിയ ചാലകഘട്ടം- മൂര്‍ത്ത മനോ വ്യാപാരഘട്ടം- ഔപചാരിക മനോവ്യാപാരഘട്ടം - പ്രാഗ്മനോ വ്യാപാരഘട്ടം

B) ഇന്ദ്രിയ ചാലകഘട്ടം - പ്രാഗ്മനോവ്യാപാരഘട്ടം - മൂര്‍ത്തമനോവ്യാപാരഘട്ടം - ഔപചാരിക മനോ വ്യാപാരഘട്ടം

C) ഇന്ദ്രിയ ചാലകഘട്ടം - ഔപചാരിക മനോവ്യാപാരഘട്ടം - പ്രാഗ്മനോവ്യാപാരഘട്ടം - മൂര്‍ത്തമനോവ്യാപാരഘട്ടം

D) ഇന്ദ്രിയ ചാലകഘട്ടം - പ്രാഗ്മനോവ്യാപാരഘട്ടം - ഔപചാരിക മനോവ്യാപാരഘട്ടം - മൂര്‍ത്ത മനോവ്യാപാരഘട്ടം

Correct Option : B

 

 

33. ആറ് വയസ്സുവരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപികയ്ക്ക് അ വശ്യം ഉണ്ടായിരിക്കേണ്ട വൈകാ രികഗുണം താഴെപ്പറയുന്നവയില്‍ ഏത് ?

A) പരിചരണം

B) അനുതാപം

C) ദയ

D) സഹാനുഭൂതി

Correct Option : A

 

 

34. ഒരു കുട്ടി തന്‍റെ ആശയ പ്രകടനശേഷി ആദ്യമായി പ്രകടിപ്പിക്കുന്നത് ?

A) കൂജനശബ്ദം പുറപ്പെടുവിച്ചു കൊണ്ട്

B) കരയുന്നതിലൂടെ

C) ചിരിക്കുന്നതിലൂടെ

D) ലളിതമായ വാക്കുകളിലൂടെ

Correct Option : B

 

 

35. വികസനങ്ങളുടെ വിവിധ ഘട്ടങ്ങളി ലെ വികസനോന്മുഖ പ്രവൃത്തിക ളുടെ ഒരു പട്ടിക അഥവാ രൂപമാ തൃക ആവിഷ്കരിച്ചത് ?

A) ഹാവിംഗ്സ്റ്റണ്‍

B) പിയാഷെ

C) നോംചോസ്കി

D) ആള്‍ട്ടര്‍ ബര്‍ഗ്ഗ്

Correct Option : A

 

 

36. തുടക്കത്തില്‍ വളരെ വേഗത്തിലുള്ള പുരോഗതി പ്രകടമാക്കുകയും ക്രമേണ മന്ദഗതിയിലാവും ചെയ്യുന്ന പഠനരീതി

A) ഋജുരേഖാവക്രം (Straight line curve)

B) ഉന്മധ്യവക്രം (Convex curve)

C) നതമധ്വവക്രം (Concave curve)

D) സമ്മിശ്രവക്രം (Mixed curve)

Correct Option : B

 

 

37. 6/6x+6y= 6/6(x+y)= 1/x+y ഈ ക്രിയ ശരിയായ രൂപത്തില്‍ ഒരു കുട്ടി മനസ്സിലാക്കിയത് ഗെസ്റ്റാള്‍ട്ട് സൈ ക്കോളജി പ്രകാരം പറഞ്ഞാല്‍ ?

A) ശരിയായ അന്തര്‍ദൃഷ്ടിയില്ല; എന്നാല്‍ പ്രത്യക്ഷണ ക്ഷേത്രത്തി ലെ എല്ലാ അംശങ്ങളും സമഗ്രമായി കണ്ടു.

B) ശരിയായ അന്തര്‍ദൃഷ്ടിയുണ്ടാ കുകയും പ്രത്യക്ഷണ ക്ഷേത്രത്തിലെ എല്ലാ അംശങ്ങളും ശരിയായും പൂര്‍ണമായും ഗ്രഹിക്കുകയും ചെയ്തു.

C) ശരിയായ അന്തര്‍ദൃഷ്ടിയു മില്ല; പ്രത്യക്ഷണ ക്ഷേത്രം സമ ഗ്രമായി മനസ്സിലാക്കിയ തുമില്ല.

D) ശരിയായ നിരീക്ഷണം, തെറ്റായ പ്രയോഗം

Correct Option : B

 

 

38. സ്കൂളില്‍ വിവിധ കായികക്ഷമതാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ദീപ ടീച്ചര്‍ കുട്ടികള്‍ക്ക് നേരിട്ട് A,,B,,C ഗ്രേഡുകള്‍ നല്‍കി. ഇത്തരം ഗ്രേ ഡിംഗ് രീതിയാണ്:

A) അബ്സല്യൂട്ട് ഗ്രേഡിംഗ്

B) ഡയറക്ട് ഗ്രേഡിംഗ്

C) പോയിന്‍റിംഗ് ഗ്രേഡിംഗ്

D) റിലേറ്റീവ് ഗ്രേഡിംഗ്

Correct Option : B

 

 

39. ഒരു സ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ പെണ്‍കുട്ടികളെ മാത്രം ക്ലാസ് ലീഡര്‍ മാരാക്കാനും സ്കൂള്‍ ലീഡറാക്കാനും തീരുമാനിച്ചു. ഇത്:

A) പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനുള്ള പുരോഗമ നാത്മകമായ ഒരു കാല്‍വയ്പാണ്

B) ആഗോള മാറ്റങ്ങള്‍ക്ക് അനു സൃതമാണ്

C) സ്കൂള്‍ നേരിടുന്ന പല പ്രശ്ന ങ്ങള്‍ക്കുമുള്ള ഒരു പ്രായോഗിക പരിഹാരമാര്‍ഗ്ഗമാണ്

D) വ്യക്തമായ ലിംഗവിവേചനമാണ്

Correct Option : D

 

 

40. ജനനം മുതല്‍ മരണം വരെയുള്ള ഒരു തുടര്‍ പ്രക്രിയയാണ് വിദ്യാഭ്യാ സംഎന്ന് പറഞ്ഞത്:

A) ഗാന്ധിജി

B) ടാഗോര്‍

C) ഇന്ദിരാഗാന്ധി

D) ജോണ്‍ ഡ്യൂയി

Correct Option : C

 

 

41. ഐക്യരാഷ്ട്ര സഭയുടെ എത്രാമ ത്തെ സെക്രട്ടറി ജനറലായാണ് അന്‍റോണിയോ ഗുട്ടെറെസ് 2017 ജനുവരി 1 ന് സ്ഥാനമേറ്റത്

A) 11

B) 9

C) 10

D) 8

Correct Option : B

 

 

42. UNESCO യുടെ ഏഷ്യാപെസഫിക് അവാര്‍ഡ് കരസ്ഥമാക്കിയ കേരളത്തിലെ ക്ഷേത്രം

A) ഗുരുവായൂര്‍ ക്ഷേത്രം

B) മണ്ണാറശാല

C) വടക്കുംനാഥ ക്ഷേത്രം

D) ആറ്റുകാല്‍ ക്ഷേത്രം

Correct Option : C

 

 

43. മഞ്ചേശ്വരം, വെള്ളരികുണ്ട് എന്നീ പുതിയ താലൂക്കുകള്‍ നിലവില്‍ വന്ന കേരളത്തിലെ ജില്ല

A) കാസര്‍ഗോഡ്

B) കണ്ണൂര്‍

C) മലപ്പുറം

D) കോഴിക്കോട്

Correct Option : A

 

 

44. കേരളത്തിലെ ഏക പുല്‍ത്തൈല ഗവേഷണ കേന്ദ്രം

A) അമ്പലമുകള്‍

B) പുറ്റടി

C) വണ്ടന്‍മേട്

D) ഓടക്കാലി

Correct Option : D

 

 

45. കേരളത്തില്‍ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്

A) ശ്രീനാരായണ ഗുരു

B) അയ്യങ്കാളി

C) കുര്യാക്കോസ് ഏലിയാസ് ചാവറ

D) ഡോ. പല്‍പ്പു

Correct Option : C

 

 

46. 1947 ലെ മുതുകുളം പ്രസംഗം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

A) മന്നത്ത് പദ്മനാഭന്‍

B) സി. കേശവന്‍

C) കെ.കേളപ്പന്‍

D) വി.ടി. ഭട്ടതിരിപ്പാട്

Correct Option : A

 

 

47. എ.ആര്‍. രാജരാജവര്‍മ്മയുടെ നിര്യാണത്തില്‍ ദു:ഖിച്ച് കുമാരനാശാന്‍ രചിച്ച വിലാപകാവ്യം

A) ദുരവസ്ഥ

B) ഭക്തവിലാസം

C) പ്രരോദനം

D) കരുണ

Correct Option : C

 

 

48. കണ്ണൂരില്‍ സെന്‍റ് ആഞ്ചലോ കോട്ട നിര്‍മ്മിച്ച വിദേശികള്‍

A) ബ്രിട്ടീഷുകാര്‍

B) പോര്‍ച്ചുഗീസുകാര്‍

C) ഡച്ചുകാര്‍

D) ഫ്രഞ്ചുകാര്‍

Correct Option : B

 

 

49. പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതയേത്

A) NH 544

B) NH 85

C) NH 744

D) NH 183

Correct Option : A

 

 

50. പാത്രക്കടവ് ജല വൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചി രുന്നത് ഏത് നദിയിലാണ്

A) കബനി

B) ചന്ദ്രഗിരിപ്പുഴ

C) കുന്തിപ്പുഴ

D) ചാലിപ്പുഴ

Correct Option : C

 

 

51. ജബല്‍പൂര്‍ ഏത് നദിയുടെ തീര ത്താണ് സ്ഥിതിചെയ്യുന്നത് ?

A) താപ്തി

B) ഗംഗ

C) നര്‍മ്മദ

D) കൃഷ്ണ

Correct Option : C

 

 

52. ഏറ്റവും കുറച്ച് ദേശീയ പാതാ ദൈര്‍ ഘ്യമുള്ള ഇന്ത്യന്‍ സംസ്ഥാനം?

A) ഗോവ

B) സിക്കിം

C) ഉത്തര്‍പ്രദേശ്

D) തമിഴ്നാട്

Correct Option : B

 

 

53. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്

A) ഗ്രീന്‍ലാന്‍റ്

B) പപ്പുവ ന്യൂഗിനിയ

C) ബനാനല്‍

D) മാനിട്ടോളിന്‍

Correct Option : A

 

 

54. ക്വിന്‍ക്വിനൈന്‍ ഭൂനികുതി വ്യവ സ്ഥ നടപ്പിലാക്കിയത് ?

A) വെല്ലസ്ലി പ്രഭു

B) റോബര്‍ട്ട് ക്ലൈവ്

C) വാറന്‍ ഹേസ്റ്റിംഗ്സ്

D) റീഡിംഗ് പ്രഭു

Correct Option : C

 

 

55. ബര്‍ദോളി സത്യാഗ്രഹം നടന്ന വര്‍ഷം

A) 1918

B) 1928

C) 1938

D) 1940

Correct Option : B

 

 

56. ഇന്ത്യന്‍ പത്ര പ്രവര്‍ത്തനത്തിന്‍റെ പിതാവ് ?

A) രാജാറാം മോഹന്‍റോയി

B) തുഷാര്‍കാന്തിഘോഷ്

C) ചലപതി റാവൂ

D) ദാദാഭായ് നവറോജി

Correct Option : C

 

 

57. പാകിസ്ഥാന്‍റെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്നത്

A) മുഹമ്മദ് അലി ജിന്ന

B) ലിയാഖത്ത് അലിഖാന്‍

C) മുഹമ്മദ് ഇക്ബാല്‍

D) ചൗധരി റഹ്മത്ത് അലി

Correct Option : D

 

 

58. പ്രിവിപഴ്സ് നിര്‍ത്തലാക്കിയ വര്‍ഷം?

A) 1960

B) 1961

C) 1970

D) 1971

Correct Option : D

 

 

59. ജയ്പ്രകാശ് നാരായണ്‍ വിമാനത്താ വളം സ്ഥിതിചെയ്യുന്നത്?

A) പാട്ന

B) ലാഹോര്‍

C) ഗുവാഹത്തി

D) ഡല്‍ഹി

Correct Option : A

 

 

60. സേവിംഗ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക് ?

A) സെന്‍ട്രല്‍ ബാങ്ക്

B) അലഹബാദ് ബാങ്ക്

C) കാനറാ ബാങ്ക്

D) പ്രസിഡന്‍സി ബാങ്ക്

Correct Option : D

 

 

61. `കൂട്ടുത്തരവാദിത്വം` ഇന്ത്യന്‍ ഭരണഘടന കടം വാങ്ങിയിരിക്കു ന്നത് ?

A) കാനഡ

B) റഷ്യ

C) ബ്രിട്ടണ്‍

D) യു.എസ്.എ

Correct Option : C

 

 

62. "പ്രതിഭ എന്നത് ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റി ഒന്‍പതു ശതമാനം അധ്വാനവുമാണ്" എന്ന് പറഞ്ഞത് ?

A) ഐസക് ന്യൂട്ടണ്‍

B) മാര്‍ക്യസ്

C) സ്വാമി വിവേകാനന്ദന്‍

D) തോമസ് ആല്‍വ എഡിസണ്‍

Correct Option : D

 

 

63. ജര്‍മ്മേനിയം കൊണ്ടുള്ള ICചിപ്പ് കണ്ടുപിടിച്ചത് ?

A) ജാക്ക് കില്‍ബി

B) ജോണ്‍ ബര്‍ദീന്‍

C) ജെ.എം.ഫ്ളെമിങ്

D) ഇവരാരുമല്ല

Correct Option : A

 

 

64. ചതുപ്പ് വാതകം എന്നറിയപ്പെടുന്ന വാതകം ?

A) ബ്യൂട്ടേന്‍

B) ബെന്‍സീന്‍

C) മീഥേയ്ന്‍

D) പ്രൊപ്പേന്‍

Correct Option : C

 

 

65. കേരളത്തിലെ ആദ്യത്തെ മെഴുക് മ്യൂസിയം സ്ഥിതിചെയ്യുന്നത് ?

A) കൊച്ചി

B) തിരുവനന്തപുരം

C) വെളിയന്തോട്

D) കോഴിക്കോട്

Correct Option : A

 

 

66. ജയ്താപൂര്‍ ആണവനിലയം ഏത് രാജ്യത്തിന്‍റെ സഹായത്തോടെ ആണ് സ്ഥാപിതമായത്

A) റഷ്യ

B) ജര്‍മ്മനി

C) ഫ്രാന്‍സ്

D) കാനഡ

Correct Option : C

 

 

67. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?

A) ഫീമര്‍

B) ടിബിയ

C) ഫിബുല

D) സ്റ്റേപിസ്

Correct Option : A

 

 

68. `സാര്‍സ്` രോഗത്തിന് കാരണം ?

A) ഫംഗസ്

B) ബാക്ടീരിയ

C) വൈറസ്

D) ഇവയൊന്നുമല്ല

Correct Option : C

 

 

69. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

A) മാലിക് ആസിഡ്

B) ടാനിക് ആസിഡ്

C) ഫോമിക് ആസിഡ്

D) കാപ്രിക് ആസിഡ്

Correct Option : B

 

 

70. ഫോസില്‍ ഗ്രഹം എന്നറിയപ്പെടുന്നത്?

A) ചൊവ്വ

B) ബുധന്‍

C) ശുക്രന്‍

D) യുറാനസ്

Correct Option : A

 

 

71. അഷ്ടപ്രധാന്‍ എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു ?

A) ശിവജി

B) അക്ബര്‍

C) കൃഷ്ണദേവരായര്‍

D) ബാബര്‍

Correct Option : A

 

 

72. ലോകത്തിലെ ആദ്യ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം നിലവില്‍ വന്ന രാജ്യം ?

A) നൈജീരിയ

B) ജപ്പാന്‍

C) വിയന്ന

D) ഇറ്റലി

Correct Option : B

 

 

73. ലോക പുസ്തകമേളയ്ക്ക് 2018ല്‍ വേദിയായത് ?

A) ന്യൂഡല്‍ഹി

B) അലഹബാദ്

C) കൊല്‍ക്കത്ത

D) ഇവയൊന്നുമല്ല

Correct Option : A

 

 

74. രാസോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജ മാക്കുന്നതേത് ?

A) മോട്ടോര്‍

B) ജനറേറ്റര്‍

C) ബാറ്ററി

D) ബള്‍ബ്

Correct Option : C

 

 

75. ഇന്ത്യ പോസിറ്റീവ്` എന്ന പുസ്ത കത്തിന്‍റെ രചയിതാവ് ?

A) അമിതാവ് ഘോഷ്

B) ബെന്യാമിന്‍

C) വേണു രാജാമണി

D) ചേതന്‍ ഭഗത്

Correct Option : D

 

 

76. നിലവിലെ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ?

A) വിവേക് ജോഷി

B) എ.സൂര്യപ്രകാശ്

C) വിജയ് കുമാര്‍ ചോപ്ര

D) ശരദ് കുമാര്‍

Correct Option : C

 

 

77. എവറസ്റ്റ് കൊടുമുടി ഏത് ഹിമാലയന്‍ മല നിരയിലാണ് സ്ഥിതി ചെയ്യുന്നത്?

A) ഹിമാദ്രി

B) ഹിമാചല്‍

C) സിവാലിക്

D) പൂര്‍വ്വാചല്‍

Correct Option : A

 

 

78. അഖിലേന്ത്യ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന വര്‍ഷം?

A) 1961

B) 1963

C) 1964

D) 1966

Correct Option : C

 

 

79. രാജ്യസഭ അംഗമായിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ?

A) മന്‍മോഹന്‍ സിംഗ്

B) രാജീവ് ഗാന്ധി

C) നരസിംഹറാവൂ

D) ഇന്ദിരാഗാന്ധി

Correct Option : D

 

 

80. ജൈനമതത്തിലെ 24-ാമത്തെ തീര്‍ ത്ഥങ്കരന്‍ ആര് ?

A) മഹാവീരന്‍

B) പാര്‍ശ്യാനാഥന്‍

C) ഋഷഭദേവന്‍

D) ഇവയൊന്നുമല്ല

Correct Option : A

 

 

81. ബന്ധപ്പെട്ട പരിസ്ഥിതികളൊന്നും മാറ്റാതിരിക്കുമ്പോള്‍ രണ്ട് പ്രതിഭാ സങ്ങള്‍ അനുക്രമമായി വ്യത്യാസ പ്പെട്ടാല്‍ അവ തമ്മില്‍ കാര്യകാര ണ ബന്ധമുള്ളവയായിരിക്കും. ഈ രീതിയാണ്:

A) സഹപരിവര്‍ത്തന രീതി

B) ആഗമനരീതി

C) അനദ്വയരീതി

D) അവശേഷ രീതി

Correct Option : A

 

 

82. ബര്‍ട്ടിന്‍റെ അഭിപ്രായത്തില്‍ കഝ 85 ല്‍ കുറവായ കുട്ടികള്‍ അറിയപ്പെ ടുന്നത്:

A) ബുദ്ധിമാന്മാര്‍

B) സമര്‍ഥന്‍

C) പിന്നോക്കം നില്‍ക്കുന്നവര്‍

D) മാനസിക വിമതര്‍

Correct Option : C

 

 

83. പഠിതാവിന്‍റെ സ്വതന്ത്രവീക്ഷണം കണ്ടെത്താന്‍ സഹായിക്കുന്ന ചോദ്യമാതൃക.

A) ഹ്രസ്വോത്തര മാതൃക

B) ഉപന്യാസ മാതൃക

C) സമീകരണ മാതൃക

D) പുരാണ മാതൃക

Correct Option : B

 

 

84. പ്രയോഗശാലയില്‍ നോട്ടുബുക്ക് ഉപയോഗിക്കുമ്പോള്‍ നിരീക്ഷ ണങ്ങള്‍:

A) നിരീക്ഷണം വിശദമായി എഴുതണം

B) പ്രയോഗശാലയില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കണം

C) രേഖപ്പെടുത്താന്‍ സമയമില്ലെങ്കില്‍ പിന്നീട് രേഖപ്പെടുത്തണം

D) അദ്ധ്യാപകനോട് ചോദിച്ച ശേഷം രേഖപ്പെടുത്തണം

Correct Option : B

 

 

85. ജീവിതം ആരംഭിച്ച ശേഷം വ്യക്തിയു ടെ മേല്‍ പ്രതിപ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ ബാഹ്യഘടകങ്ങളും പരിസ്ഥി തിയില്‍പ്പെടുന്നു എന്നഭിപ്രായ പ്പെട്ടത്:

A) ഡഗ്ലസ്

B) ഹോളണ്ട്

C) വുഡ്വര്‍ത്ത്

D) മെന്‍ഡല്‍

Correct Option : C

 

 

86. മാനുഷിക മൂല്യങ്ങള്‍ ഉള്‍പ്പെടുന്നത്

A) വൈകാരിക മണ്ഡലത്തില്‍

B) മനഃചാലകമണ്ഡലത്തില്‍

C) ബുദ്ധിമണ്ഡലത്തില്‍

D) ചിന്താമണ്ഡലത്തില്‍

Correct Option : A

 

 

87. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ബ്രൂണറുടെ ആശയ സ്വീകരണ വുമായി ബന്ധപ്പെട്ട ഘട്ടം അല്ലാ ത്തത് ഏത് ?

A) പ്രവര്‍ത്തനഘട്ടം

B) ബിംബന ഘട്ടം

C) പ്രശ്ന നിര്‍ദ്ധാരണഘട്ടം

D) പ്രതിരൂപാത്മകഘട്ടം

Correct Option : C

 

 

88. ഒരു പ്രത്യേക ഇനത്തില്‍/ വിഭാഗ ത്തില്‍ തന്‍റേതായ മികവുകള്‍ ഭാവിയില്‍ പ്രകടിപ്പിക്കുന്നതിനുള്ള കഴിവാണ്:

A) അഭിരുചി

B) മനോഭാവം

C) സര്‍ഗാത്മകത

D) പ്രതിഭ

Correct Option : A

 

 

89. ഭാഷയിലെ അര്‍ത്ഥപൂര്‍ണമായ ഏറ്റവും ചെറിയ ഘടകം ഏത്?

A) അര്‍ത്ഥം

B) വാക്യഘടന

C) രൂപിമം

D) സ്വനിമം

Correct Option : C

 

 

90. താഴെ പറയുന്ന പ്രബലനരീതി കളില്‍ ഏതാണ് ഏറ്റവും കുറവ് പ്രതികരണ നാശത്തിനു കാര ണമാകുന്നത്?

A) കൃത്യമായ ഇടവേളകളില്‍ പ്രബലനം നല്‍കല്‍

B) കൃത്യമായ എണ്ണം പ്രതികര ണങ്ങള്‍ക്ക് പ്രബലനം നല്‍കല്‍

C) തുടര്‍ച്ചയായി പ്രബലനം നല്‍കല്‍

D) വ്യത്യസ്ത ഇടവേളകളിലുള്ള പ്രബലനം

Correct Option : D

 

 

91. രമയും ലീലയും ഒരേ തുക 2 വര്‍ഷത്തേക്ക് ബാങ്കില്‍ നിക്ഷേപി ച്ചു. രമ 10% സാധാരണ പലിശക്കും ലീല 10% വാര്‍ഷിക കൂട്ടുപലിശക്കു മാണ് നിക്ഷേപിച്ചത്. കാലാവധി പൂര്‍ത്തിയായപ്പോള്‍ ലീലയ്ക്ക് 100 രൂപ കൂടുതല്‍ കിട്ടിയെങ്കില്‍ എത്ര രൂപ വീതമാണ് അവര്‍ നിക്ഷേപി ച്ചത് ?

A) 1000

B) 5000

C) 10000

D) 15000

Correct Option : C

 

 

92. തന്‍റെ അച്ഛന്‍റെ പിറന്നാള്‍ 2011 ഫെബ്രുവരി 27-നു ശേഷമാണെന്ന് ഹരി ഓര്‍ക്കുന്നു. അച്ഛന്‍റെ പിറന്നാ ള്‍ ഫെബ്രുവരി 28-നും മാര്‍ച്ച് 2-നും ഇടയിലാണ് എന്ന് അവന്‍റെ സഹോദരിയും ഓര്‍ക്കുന്നു. അവരു ടെ അച്ഛന്‍റെ പിറന്നാള്‍ ഏതു ദിവസമാണ് ?

A) ഫെബ്രുവരി 28

B) ഫെബ്രുവരി 29

C) മാര്‍ച്ച് 2

D) മാര്‍ച്ച് 1

Correct Option : D

 

 

93. ഒരു ട്രെയിന്‍ x എന്ന സ്റ്റേഷനില്‍ നിന്നും മണിക്കൂറില്‍ 60 കി.മീ. വേഗതയില്‍ സഞ്ചരിച്ച് 45 മിനിട്ട് കൊണ്ട് yഎന്ന സ്റ്റേഷനില്‍ എത്തി. മടക്കയാത്രയില്‍ വേഗത മണിക്കൂറില്‍ 6 കി.മീ. കുറച്ച് സഞ്ച രിച്ചാല്‍ ട്രെയിന്‍ x ല്‍ എത്താന്‍ എത്ര സമയം കൂടുതല്‍ വേണം ?

A) 7 മിനിട്ട്

B) 5 മിനിട്ട്

C) 6 മിനിട്ട്

D) 74 മിനിട്ട്

Correct Option : B

 

 

94. 5 വര്‍ഷത്തിനുശേഷം ഒരച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 ഇരട്ടിയാകും. എന്നാല്‍ 5 വര്‍ഷത്തി നു മുന്‍പ് അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 7 ഇരട്ടിയായിരുന്നു. എങ്കില്‍ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സെത്ര?

A) 35

B) 45

C) 50

D) 40

Correct Option : D

 

 

95. ഒരാള്‍ നേരെ കിഴക്കോട്ട് 3 കി.മീ. സഞ്ചരിച്ച ശേഷം വടക്കോട്ട് 4 കി.മീ. സഞ്ചരിച്ചു. അയാള്‍ യാത്ര ആരംഭിച്ച സ്ഥലത്ത് നിന്നും ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേ ക്ക് എത്ര ദൂരമുണ്ട് ?

A) 7 കി.മീ.

B) 6 കീ.മീ.

C) 4 കി.മീ

D) 5 കി.മീ.

Correct Option : D

 

 

96. ഒരു സമാന്തര ശ്രേണിയുടെ 25-ാം പദം 50 ഉം 50-ാം പദം 25 ഉം ആയാല്‍ ആ ശ്രേണിയുടെ പൊതു വ്യത്യാസം ?

A) 1

B) 2

C) -1

D) -2

Correct Option : C

 

 

97. 40 അടി നീളവും 5 അടി വീതിയുമു ള്ള നടപ്പാത ടൈല്‍ വിരിക്കുന്നതി ന് ഒരു ചതുരശ്ര അടി വിസ്തീര്‍ണ്ണ മുള്ള എത്ര ടൈല്‍ വേണം ?

A) 100

B) 200

C) 250

D) 125

Correct Option : B

 

 

98. C യുടെ ഭര്‍ത്താവ് B യും B യുടെ സഹോദരി A യും C യുടെ സഹോദരിD യും ആണെങ്കില്‍ D,Bയുടെ ആരായിരിക്കും ?

A) സഹോദരന്‍

B) ഭാര്യാസഹോദരി

C) സഹോദരന്‍റെ ഭാര്യ

D) അമ്മാവന്‍

Correct Option : B

 

 

99. ഒരു വരിയില്‍ A മുന്നില്‍ നിന്ന് 10-ാമതും Bപിറകില്‍ നിന്ന് 10-ാമതും ആണ്. അവര്‍ വരിയിലെ സ്ഥാനം പരസ്പരം മാറിയപ്പോള്‍ Aമുന്നില്‍ നിന്ന് 20-ാമതായി. എങ്കില്‍ ആ വരിയില്‍ എത്രപേരുണ്ട് ?

A) 26

B) 29

C) 31

D) 33

Correct Option : B

 

 

100. നിഘണ്ടുവിലെ ക്രമത്തില്‍ വരുന്ന മൂന്നാമത്തെ വാക്ക് ഏത് ?

A) Fired

B) First

C) Films

D) Fomds

Correct Option : B